കാറോടിച്ചാണ് പ്രതികള്‍ രണ്ടു ദിവസം മുന്‍പ് ബാംഗ്ലൂര്‍ എത്തിയത് : പിടികൂടിയത് നാടകീയ നീക്കത്തിലൂടെ

സ്വന്തം ലേഖകന്‍

Jul 12, 2020 Sun 10:29 AM

സംസ്ഥാനത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ബാംഗ്ലൂരില്‍ എത്തിയത് കാറില്‍. സ്വപ്‌നയും സന്ദീപും സ്വപ്‌നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. ഇരുവരും പിടിയിലായത് അന്വേഷണസംഘത്തിന്റെ നിര്‍ണായക നീക്കങ്ങളിലൂടെ . റോഡ് മാര്‍ഗം കാറോടിച്ചാണ് ബംഗളൂരുവിലേക്ക് പോയത്. ആദ്യം താമസിച്ചത് ബിടിഎം ലേഔട്ടിലുള്ള ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. എന്‍ഐഎ നടത്തിയ റെയ്ഡിലാണ് സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. പാസ്‌പോര്‍ട്ട്, മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ടര ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു.
എന്‍ഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. തീവ്രവാദ ബന്ധമുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. നേരത്തെ കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും. എന്‍.ഐ.എയുടെ എഫ്‌ഐആര്‍ പ്രകാരം നിലവില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, പാഴ്‌സല്‍ അയച്ച ഫൈസല്‍ പരീത് മൂന്നാം പ്രതി, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. കേസില്‍ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു. 
രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലേക്ക് പോയതെങ്കില്‍ ഇവര്‍ക്ക് എങ്ങനെ ഒരു പരിശോധനയും കൂടാതെ ബംഗളൂരുവില്‍ എത്താന്‍ കഴിഞ്ഞു എന്ന ചോദ്യമുയരുന്നുണ്ട്. പ്രത്യേകിച്ച് ഇരു സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളും പരിശോധനയുമുള്ളപ്പോള്‍. സ്വപ്നയെ ബംഗളൂരിലേക്ക് കടക്കാന്‍ സഹായിച്ചത് പൊലീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.


  • HASH TAGS