അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Jul 11, 2020 Sat 11:20 PM

ഇന്ത്യന്‍ സിനിമയിലെ ബിഗ്ബി അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് ബച്ചന്‍  വാര്‍ത്ത പുറത്തു വിട്ടത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുബൈ നാനാവതി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രോഗ ലക്ഷണങ്ങളൊന്നും കാണിച്ചില്ലായിരുന്നു. മാത്രമല്ല ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സിനിമാ പ്രവര്‍ത്തനത്തിനോ മറ്റു ആവശ്യങ്ങള്‍ക്കോ പുറത്ത് ഇറങ്ങിയിട്ടില്ലെന്ന് ഇദ്ദേഹം എന്നു പറയന്നു.വസതിയില്‍ നിന്നും  പുറത്തിറങ്ങാത്ത ഇദ്ദേഹത്തിന് എങ്ങനെ കോവിഡ് ബാധിച്ചു എന്നത് ചോദ്യമാണ്. ഇദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ക്കും സ്റ്റാഫിനും കോവിഡ് ടെസ്റ്റ് നടത്തും.


  • HASH TAGS