സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യങ്ങള്‍ പിന്നെയും ബാക്കിയാണെന്ന് പ്രതിപക്ഷം

സ്വന്തം ലേഖകന്‍

Jul 11, 2020 Sat 10:48 PM

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യങ്ങള്‍ പിന്നെയും ബാക്കിയാണെന്ന് പ്രതിപക്ഷം. ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ സമയത്ത് സംസ്ഥാന അതിര്‍ത്തി കടന്നു സ്വപ്നയും സന്ദീപും ബാംഗ്ലൂരില്‍ എങ്ങനെ എത്തി? അന്തര്‍ സംസ്ഥാന ചെക്ക്‌പോസ്റ്റുകള്‍ എങ്ങനെ തുറക്കപെട്ടു? കര്‍ണാടകത്തിലെ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായ ക്വാറന്റൈനില്‍ നിന്ന് ഇവര്‍ എങ്ങനെ രക്ഷപ്പെട്ടു?


സ്വപ്നയും സന്ദീപും അറസ്റ്റ് ചെയ്യപ്പെടുന്ന വാര്‍ത്ത വരുന്നതിനു തൊട്ടുമുമ്പ് ഒരു അന്വേഷണസംഘത്തിനെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആരുടെ കണ്ണില്‍ പൊടിയിടാന്‍? തുടങ്ങി നിരവധി ചോദ്യങ്ങളാണ് യുഡിഎഫിലെ നേതാക്കള്‍ ചോദിക്കുന്നത്. രമേശ് ചെന്നിത്തല,ശബരിനാഥ്,ഷിബുബേബി ജോണ്‍ തുടങ്ങി എല്ലാവരും പല ചോദ്യങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.'സ്വപ്ന സുരേഷും സന്ദീപും ബാംഗ്ലൂരില്‍ അറസ്റ്റിലായതായി വാര്‍ത്ത. കര്‍ശനമായ യാത്രവിലക്കുകളും വഴിനീളെ പരിശോധനകളും അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷയുമുള്ള ഈ കോവിഡ് കാലത്ത് സ്വപ്നയും സന്ദീപും എങ്ങനെ ബാംഗ്ലൂരിലെത്തി? യാത്രവിവരങ്ങള്‍ അതിര്‍ത്തിയില്‍ നല്‍കണമെന്നിരിക്കെ ഇന്ന് മലയാളികള്‍ക്ക് സുപരിചിതരായ ഇവര്‍ക്ക് പോലീസിന്റെ സഹായമില്ലാതെ സംസ്ഥാനം വിടാനാകുമോ?


ബാംഗ്ലൂരിലുണ്ടായിരുന്ന ഇവര്‍ എങ്ങനെയാണ് കൊച്ചിയിലെ 24 ന്യൂസ് ചാനലില്‍ ശബ്ദരേഖ അടങ്ങിയ മൊബൈല്‍ എത്തിച്ചത്? ആരാണവരെ സഹായിച്ചത്? തുടങ്ങി ഷിബു ബേബി ജോണും ചോദ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.  • HASH TAGS
  • #udf
  • #LDF
  • #arrested
  • #swapnasuresh