സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സ്വലേ

Jul 11, 2020 Sat 03:59 PM

കേരളത്തിൽ  ഒരു  കൊവിഡ് മരണം കൂടി.  എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പുത്തൂരാം കവല പി.കെ ബാലകൃഷ്ണൻ നായരാണ്( 79) ആണ് മരിച്ചത്. ഇന്നലെ ശ്വാസതടസ്സം മൂലം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

  • HASH TAGS
  • #Covid