കൊറോണ പ്ര​തി​രോ​ധ പ്രവര്‍ത്തനങ്ങളില്‍ ധാ​രാ​വി​യെ അ​ഭി​ന​ന്ദി​ച്ച്‌ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

സ്വന്തം ലേഖകന്‍

Jul 11, 2020 Sat 11:08 AM

ജ​നീ​വ: കൊറോണ പ്ര​തി​രോ​ധ പ്രവര്‍ത്തനങ്ങളില്‍ ധാ​രാ​വി​യെ അ​ഭി​ന​ന്ദി​ച്ച്‌ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി കൊറോണ  പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മാ​തൃ​ക​യാ​ണെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ദ്രോ​സ് അ​ഥാ​നം ഗെ​ബ്രി​യേ​സി​സ് പ​റ​ഞ്ഞു.വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഇറ്റലി, സ്‌പെയിന്‍, തെക്കന്‍ കൊറിയ എന്നിവക്കൊപ്പമാണ് ലോകാരോഗ്യ സംഘടന മേധാവി ധാരാവിയുടെ പേരും പരാമര്‍ശിച്ചത്. 
പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികിത്സ എന്നീ കാര്യങ്ങളില്‍ ധാരാവി മികച്ച മാതൃക സൃഷ്ടിച്ചു.ജൂണില്‍ ഹോട്‌സ്‌പോട്ടായിരുന്ന ധാരാവിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. കോവിഡിനെ നേരിടുന്നതിന് ധാരാവി നടത്തിയ പ്രയത്‌നത്തെ അംഗീകരിച്ച ലോകാരോഗ്യ സംഘടനക്ക് മന്ത്രി ആദിത്യ താക്കറെ നന്ദി രേഖപ്പെടുത്തി.

  • HASH TAGS
  • #Covid
  • #dharavi