ഗുണ്ടാതലവന്‍ വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊന്നു

സ്വലേ

Jul 10, 2020 Fri 10:45 AM

ഉത്തര്‍പ്രദേശിലെ ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു. പോലീസ്  അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊന്ന കേസിലെ കുറ്റവാളിയാണ് വികാസ് ദുബെ‍.


ദുബെയെ പിടികൂടാനായി വീട് റെയ്ഡ് ചെയ്ത ഡപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, വധശ്രമം ഉൾപ്പെടെ അറുപതോളം കേസുകൾ വികാസ് ദുബെയുടെ പേരിലുണ്ട്.

  • HASH TAGS
  • #police
  • #Vikas