സൗദിയിൽ മലയാളി കൊറോണ ബാധിച്ച്‌ മരിച്ചു

സ്വന്തം ലേഖകന്‍

Jul 09, 2020 Thu 05:21 PM

റിയാദ്: സൗദിയിൽ  മലയാളി കൊറോണ  ബാധിച്ച്‌ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി തൊട്ടോളി സ്വദേശി പുതിയ പുരയില്‍ ഹസ്സന്‍കുട്ടി (70) ആണ് ജുബൈലില്‍ മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ഒരാഴ്‌ചയായി ജുബൈലിലെ ഒരു ഹോട്ടലില്‍ ക്വറന്‍റീനില്‍ ആയിരുന്നു.


ബുധനാഴ്ച ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മകളും ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയുമായ ആയിഷ നജിതയോടൊപ്പം താമസിച്ചുവരികയിരുന്നു. ഭാര്യ: സൈനബി. മക്കള്‍ ; സഹീര്‍ (ദുബൈ), നവാസ് (ബഹ്‌റൈന്‍) .

  • HASH TAGS
  • #gulf
  • #Covid