ഈ മാസ്‌ക് കറുമുറെ കഴിക്കാം

സ്വന്തം ലേഖകന്‍

Jul 09, 2020 Thu 01:50 PM

കോവിഡ് വൈറസിന്റെ കാലത്ത് കറുമുറെ കഴിക്കാന്‍ പറ്റുന്ന 'മാസ്‌ക് പൊറോട്ട' ഇറക്കി ഹോട്ടലുകള്‍. ഇത് ധരിക്കാനല്ല പക്ഷേ വയറുനിറച്ച് കഴിക്കാനാണ്. മധുരയിലെ 'ടെമ്പിള്‍ സിറ്റി' എന്ന റസ്റ്റോറന്റിലാണ് മാസ്‌ക് പൊറോട്ട ഉണ്ടാക്കിയത്. ഇതിനോടകം തന്നെ ട്രന്റായ മാസ്‌ക് പൊറോട്ട കഴിക്കാന്‍ നിരവധി പേരാണ് എത്തുന്നത്.
രുചി കൊണ്ടും രൂപം കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് മാസ്‌ക് പെറോട്ടകള്‍. രണ്ട് പെറോട്ടയും കുറച്ചു കറിയും ചേര്‍ന്ന ഒരു സെറ്റിന് 40 രൂപയായിരുന്നു വില. ആവശ്യക്കാര്‍ കൂടിയപ്പോള്‍ 50 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സാധാരണ പെറോട്ട കൂട്ടുകള്‍ തന്നെയാണ് ഇതിലും ചേര്‍ക്കുന്നത് പക്ഷേ രൂപം ഉണ്ടാക്കുന്നതിലും പരത്തുന്നതിലുമാണ് വ്യത്യാസം. പൊറോട്ടയിലൂടെ കോവിഡ് കാലത്തെ സുരക്ഷക്രമീകരണങ്ങളെ പറ്റി ബോധവത്ക്കരണം നടത്താം എന്ന ലക്ഷ്യത്തോടെയാണ് ഈ പൊറോട്ടയ്ക്ക് രൂപം നല്‍കിയത് എന്ന് ഹോട്ടലുകാര്‍ പറയുന്നു. 

  • HASH TAGS