ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നാളെ പുനരാരംഭിക്കും

സ്വ ലേ

Jul 09, 2020 Thu 11:24 AM

ഗുരുവായൂര്‍: കൊറോണ  പ്രോട്ടോകോള്‍ പാലിച്ച്‌ അഡ്വാന്‍സ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും.നിര്‍ത്തിവെച്ചിരുന്ന വിവാഹങ്ങള്‍ ജൂലൈ10നും തുടര്‍ന്നുള്ള ദിവസങ്ങളിലും രാവിലെ 5 മുതല്‍ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വെച്ച്‌ നടത്തും.  ബുക്കിങ്ങ് ഇന്ന് മുതല്‍ പടിഞ്ഞാറെ നടയിലെ വഴിപാട് കൗണ്ടറിലും ഗൂഗിള്‍ഫോം വഴി ഓണ്‍ലൈനായുമാണ് സ്വീകരിക്കുക. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങള്‍ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ.ഒരു വിവാഹ പാര്‍ട്ടിയില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍ അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല. ഒരു ദിവസം പരമാവധി 40 വിവാഹങ്ങള്‍ വരെ നടത്തുകയുള്ളൂ. 

  • HASH TAGS
  • #guruvayoor