ഇന്ത്യയിൽ കൊറോണ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

സ്വലേ

Jul 09, 2020 Thu 10:47 AM

ഇന്ത്യയിൽ കൊറോണ  കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഉത്തർപ്രദേശിൽ കൊവിഡ് ബാധിതർ 30,000 കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. കർണാടകയിൽ 24 മണിക്കൂറിനിടെ 54 പേർ മരിച്ചു.  തമിഴ്‌നാട്ടിൽ 64 മരണവും 3756 കേസുകളുമാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകൾ 122,350ഉം മരണം 1700ഉം ആയി. 


ചെന്നൈയിൽ മാത്രം 72,500 കൊവിഡ് കേസുകൾ. ഡൽഹിയിൽ 48 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3213 ആയി. 2033 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 104,864 ആയി.അസമിൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ സുഷ്മിത ദേവിന് കൊവിഡ് സ്ഥിരീകരിച്ചു.

  • HASH TAGS
  • #Covid