സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ : രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍

Jul 08, 2020 Wed 12:39 PM

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് അവരെ അറിയില്ലെന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നും സിബിഐ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതരായ ആളുകള്‍ കേസില്‍ ഇടപ്പെട്ടെന്നും സംസ്ഥാന സര്‍ക്കാറിലെ ഉന്നതര്‍ ഇതില്‍ ഇടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ ചോദിച്ച പോലെ യുഡിഎഫിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവില്ലെന്നും കള്ളക്കടത്ത് ഒന്നും യുഡിഎഫിന് വശമില്ലെന്നും അത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനുമാണ് അറിയുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പഠിച്ച കളരി ഏതാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കറിയാമെന്നും രാജിവെച്ച് കേസിന്റെ അന്വേഷണം നേരിടണമെന്നും ചെന്നിത്തല പറഞ്ഞു.


  • HASH TAGS