സ്വപ്‌നയുടെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍

Jul 08, 2020 Wed 12:04 PM

സംസ്ഥാനത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്തിന്റെ ഭാര്യ പോലീസ് കസ്റ്റഡിയില്‍. ഇവരെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. സ്വപ്‌നയുമായി അടുത്ത ബന്ധമുള്ള സന്ദീപ് എന്ന സുഹൃത്തിന്റെ ഭാര്യയെയാണ് കസ്‌ററഡിയിലെടുത്തത്. സന്ദീപ് ഒളിവിലാണ്.


സ്വപ്ന കൊച്ചിയിലോ തിരുവനന്തപുരത്തോ ഒളിവിലുണ്ടാകാമെന്നാണ് ഒരു നിഗമനം. അതേസമയം ചെന്നൈയിലെത്തിയെന്ന വിവരവും ലഭിക്കുന്നുണ്ട്. അവിടെ നിന്ന് നടത്തിയ രണ്ട് ഫോണ്‍ ഇടപാടുകളുടെ വിവരം കസ്റ്റംസിന് ലഭിച്ചതായാണ് സൂചന. സ്വപ്ന ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നെങ്കില്‍ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടാനും ആലോചനയുണ്ട്. അതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. എന്തായാലും സ്വപ്നയെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ഈ സ്വര്‍ണക്കടത്ത് കേസിലും സര്‍ക്കാരിനെതിരായ ആരോപണങ്ങളിലും നിര്‍ണായകമാണ്. ഉന്നതരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തുകയോ കസ്റ്റംസിന് തെളിവ് ലഭിക്കുകയോ ചെയ്താല്‍ മാത്രമേ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം എത്തു. രണ്ട് ദിവസമായി നടന്ന റെയ്ഡില്‍ സ്വപ്നയുടെ ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും പെന്‍ഡ്രൈവിലുമുള്ള വിവരങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

  • HASH TAGS