കോവിഡ് വൈറസ് വായുവിലൂടെ പകരാമെന്ന് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകന്‍

Jul 08, 2020 Wed 10:57 AM

കോവിഡ് വൈറസ് വായുവിലൂടെ പകരാമെന്ന്  ലോകാരോഗ്യ സംഘടന. ഒരു സംഘം ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.കോവിഡ് - 19 രോഗം വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങള്‍ പരിഗണിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് രോഗവിഭാഗം ടെക്‌നിക്കല്‍ ലീഡായ മരിയ വാന്‍ കെര്‍ഖോവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.വരും ദിവസങ്ങളില്‍ രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവത്തിലൂടെ രോഗം പടരുന്നതെന്നായിരുന്നു നേരത്തെ ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നത്. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാര്‍ ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചതിനെ തുടര്‍ന്നാണ് കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണമുണ്ടായത്. 

  • HASH TAGS