ബ്രസീല്‍ പ്രസിഡന്റിന് കോവിഡ്

സ്വന്തം ലേഖകന്‍

Jul 07, 2020 Tue 10:39 PM

ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോയ്ക്ക് കടുത്ത പനിയെ തുടര്‍ന്ന പരിശോധയില്‍ കോവിഡ് സ്ഥിരീകരിച്ചു. നാല് തവണ കൊവിഡ് ടെസ്റ്റ് നടത്തിയ ബോല്‍സനാരോയ്ക്ക് അവസാന ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനി ബാധിച്ചിരുന്നു.
എന്നാല്‍ കോവിഡ് ചെറിയ പനിയാണെന്നും ബ്രസീലിന്റെ സാമ്പത്തികഅവസ്ഥ താറുമാറാകുമെന്ന് പറഞ്ഞ് ലോക്ക്ഡൗണും ബോല്‍സാനരോ പിന്‍വലിച്ചിരുന്നു. തനിക്ക് കൊവിഡ് വന്നാല്‍ പോലും പേടിയില്ലെന്നും ബോല്‍സനാരോ മുന്‍പേ പറഞ്ഞിരുന്നു. എന്നാല്‍ കോവിഡ് കേസുകളുടെ റിപ്പോര്‍ട്ടിങില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ബ്രസീല്‍.


  • HASH TAGS