സ്വര്‍ണക്കടത്ത് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാനില്ല ; മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Jul 07, 2020 Tue 06:55 PM

സ്വര്‍ണക്കടത്ത് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ സംസ്ഥാന സര്‍ക്കാറിന് റോള്‍ ഇല്ലെന്നും അത് കേന്ദ്ര സര്‍ക്കാറിനാണ് ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടി വകുപ്പുമായി വിവാദ വനിതയ്ക്ക് ബന്ധമില്ലെന്നും ഇതുമായി സംബന്ധിച്ച് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട് ഇതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാര്‍സല്‍ വന്നത് യുഎസ് കോണ്‍സുലേറ്റില്‍ നിന്നാണ്. കോണ്‍സുലേറ്റിന്റെ അധികാര പത്രമുപയോഗിച്ചാണ് സ്വര്‍ണം കടത്തിയത് അതുകൊണ്ട് സംസ്ഥാന സര്‍ക്കാറിന് ബന്ധമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.


നുണക്കഥകള്‍ക്ക് ചെറിയ ആയുസ്സേ ഉള്ളു..കെട്ടിപടുക്കുന്നവര്‍ വിചാരിക്കും ഇത് കത്തിപടരുമെന്ന് എന്നും അദ്ദേഹം ആരോപിച്ചു.ശിവശങ്കരന് ഈ വനിതയുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിനിടയില്‍  മോശമായ പേരുവന്നതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  • HASH TAGS