അമേരിക്കയിലും ടിക്‌ടോക് അടക്കമുള്ള ചൈനീസ് ആപുകള്‍ നിരോധിച്ചേക്കും

സ്വ ലേ

Jul 07, 2020 Tue 05:08 PM

വാഷിങ്ടണ്‍: ഇന്ത്യക്ക് പിന്നാലെ അമേരിക്കയിലും ടിക്‌ടോക് അടക്കമുള്ള ചൈനീസ് ആപുകള്‍ നിരോധിച്ചേക്കും. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ആ​ണ് ഫോ​ക്‌​സ് ന്യൂ​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ടി​ക്‌​ടോ​ക്ക് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ അ​ധി​കൃ​ത​ര്‍ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മൈ​ക്ക് പോം​പി​യോ പ​റ​ഞ്ഞു.രാജ്യത്തിന്റെ  സുരക്ഷയ്ക്ക്  ഭീഷണിയാകുന്നുവെന്ന വിലയിരുത്തി ജൂണ്‍ 29 നായിരുന്നു ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്.


  

  • HASH TAGS
  • #america
  • #tiktok