കെ.ആര്‍ ഗൗരിയമ്മക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

സ്വ ലേ

Jul 07, 2020 Tue 02:39 PM

തിരുവനന്തപുരം: 102​-ാം പിറന്നാള്‍ ആഘോഷിക്കുന്ന  മുതിര്‍ന്ന ഇടതുപക്ഷ നേതാവ് കെ.ആര്‍ ഗൗരിയമ്മക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്  


സഖാവ് കെ.ആര്‍. ഗൗരിയമ്മയെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എഴുതാന്‍ സാധ്യമല്ല. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും, അത് നേതൃത്വം നല്‍കിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് സഖാവ് വഹിച്ചത്. ഭരണരംഗത്തും കേരളത്തെ പുരോഗതിയിലേയ്ക്ക് നയിച്ച അനവധി സംഭാവനകള്‍ ഗൗരിയമ്മയുടേതായി ഉണ്ട്. സമൂഹ നന്മയ്ക്കായി സ്വയമര്‍പ്പിച്ച സഖാവിന്റെ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണ്. ഇന്ന് ഗൗരിയമ്മയുടെ 102-ആം ജന്മ ദിനമാണ്. സഖാവിന് ഹൃദയപൂര്‍വ്വം ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.


 

  • HASH TAGS
  • #pinarayivjayan