ഉണ്ടയുടെ ട്രയിലര്‍ പുറത്തിറങ്ങി : ചിത്രം ജൂണ്‍ 14ന്

സ്വന്തം ലേഖകന്‍

Jun 05, 2019 Wed 07:11 PM

ഉണ്ടയുടെ തകര്‍പ്പന്‍ ട്രയിലര്‍ പുറത്ത്. ചിത്രം ജൂണ്‍ 14 ന് പുറത്തിറങ്ങും. ഫേസ്ബുക്കിലൂടെ മമ്മൂട്ടി യാണ് ട്രയിലര്‍ പുറത്ത് വിട്ടത്. ഈദിന് മുന്നോടിയായി റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ട എന്ന ചിത്രത്തിന്റെ റിലീസ് ഒരാഴ്ച കൂടി വൈകിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ നിരാശരായ ആരാധകര്‍ക്ക് മറ്റൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് ഉണ്ടയുടെ ടീം. സിനിമ എത്തിയില്ലെങ്കിലും ചിത്രത്തില്‍ നിന്നും കിടിലന്‍ ട്രെയിലര്‍ പുറത്തിറക്കിയാണ് ആ കുറവ് അണിയറ പ്രവര്‍ത്തകര്‍ കുറച്ചിരിക്കുന്നത്. ദിവസം പറഞ്ഞിരുന്നത് പോലെ ജൂണ്‍ അഞ്ചിന് പതിനൊന്ന് മണിക്ക് മമ്മൂട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. പതിവ് തെറ്റിക്കാതെ ഇത്തവണയും സോഷ്യല്‍ മീഡിയില്‍ തരംഗമാവുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്.ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹര്‍ഷാദിന്റേതാണ് തിരക്കഥ. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.ഖാലിദ് റഹ്മാന്‍ കഥയും ഹര്‍ഷദ് തിരക്കഥയും എഴുതിയ ചിത്രത്തില്‍ കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലെ നക്‌സല്‍ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗര്‍ദണ്ടയില്‍ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡില്‍ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍.


  • HASH TAGS
  • #film
  • #mamooty
  • #unda
  • #undatrailer