കൊറോണ വ്യാപനം : കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി

സ്വലേ

Jul 07, 2020 Tue 10:59 AM

കോഴിക്കോട് ജില്ലയിൽ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ  നഗരത്തില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. വെള്ളയിലെ ഫ്ലാറ്റില്‍ ആറു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.


കൊറോണ സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി ചെയ്തിരുന്ന വെള്ളയിലെ ഫ്ലാറ്റിലെ അഞ്ചു പേര്‍ക്ക് നേരത്തെ കൊറോണ  സ്ഥിരീകരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ആറു പേര്‍ക്കു കൂടി രോഗം സ്ഥീരികരിച്ചത്.ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടിയതോടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണ കൂടം തീരുമാനിച്ചു.പാളയം,വലിയങ്ങാടി,മിഠായിത്തെരുവ്,സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. നഗരത്തിലെ വിവിധ വ്യാപാര കേന്ദ്രങ്ങളെ നിയന്ത്രിത മേഖലയായി കലക്ടര്‍ പ്രഖ്യാപിച്ചു.

  • HASH TAGS
  • #Covid19