ഡബ്യൂസിസിക്കെതിരെ ആരോപണവുമായി വിധുവിന്‍സെന്റിന് പുറമെ സ്റ്റെഫി സേവ്യര്‍

സ്വന്തം ലേഖകന്‍

Jul 06, 2020 Mon 10:17 PM

രണ്ടുമൂന്നു ദിവസങ്ങളായി മലയാളസിനിമയിലെ വനിതാ സംഘടനയായ ഡബ്യൂസിസിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു വരികയാണ്. സംവിധായക വിധു വിന്‍സെന്റ് തുറന്നടിച്ച് പൊട്ടിത്തെറിച്ചതിന് പിന്നാലെ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറും രംഗത്ത് വന്നിരിക്കുകയാണ്. ഡബ്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായികയ്ക്കെതിരെയാണ് സ്റ്റെഫിയുടെ ആരോപണം. എന്നാല്‍ സംവിധായികയുടെ പേര് പറയുന്നില്ല. 2017ല്‍ ഈ സംവിധായികയുടെ സിനിമക്കായി വസ്ത്രാലങ്കാരം നടത്തുകയും പിന്നീട് പണം ആവശ്യപ്പെട്ടപ്പോള്‍ ഒഴിവാക്കുകയും ചെയ്തെന്ന് സ്റ്റെഫി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സ്റ്റെഫി, ഡബ്യൂസിസിയില്‍ പ്രിവിലേജ്ഡ് ലെയര്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. 
ക്ലാസ് ഡിസ്‌ക്രിമിനേഷന്‍ ഉണ്ടെന്ന് തന്നെയാണ് വിധു വിന്‍സെന്റും തുറന്ന് എഴുതിയത്. ഡബ്‌ള്യൂ.സി.സിയില്‍ എലീറ്റിസമുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള എന്റെ നിരീക്ഷണമാണെന്നും. ചില അംഗങ്ങള്‍ തമ്മില്‍ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും വിധുവിന്‍സന്റ് വ്യക്തമാക്കിയിരുന്നു. സംഘടനയില്‍ ഇനി തുടരില്ലെന്നും പക്ഷേ എല്ലാ ആശംസയും നല്‍കുമെന്നും വിധു ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
  • HASH TAGS