കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു

സ്വന്തം ലേഖകന്‍

Jul 06, 2020 Mon 01:21 PM

റിയാദ്: കോവിഡ്  ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി  ജിദ്ദയില്‍ മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ്  സ്വദേശി പള്ളിയാലില്‍ ശിഹാബുദ്ദീന്‍ (37) ആണ് മരിച്ചത്. ജിദ്ദ അല്‍ജാമിഅ കിംങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.നാലു വര്‍ഷം മുമ്പാണ്  ശിഹാബുദ്ധീന്‍ അവസാനമായി നാട്ടില്‍ പോയത്. നാട്ടില്‍ ഇദ്ദേഹത്തിന്റെ വീടുപണി അവസാനഘട്ടത്തിലായിരുന്നു. പ്രവാസം മതിയാക്കി നാട്ടില്‍ പോകാനിരിക്കെയാണ് അന്ത്യം.മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.പിതാവ്: പരേതനായ അബ്ദു. മാതാവ്: സൈനബ. ഭാര്യ: ഷംല, മക്കള്‍: മുഹമ്മദ് ഷാമില്‍ (എട്ട്), ഫാത്വിമ ഷഹ്മ (നാല്). സഹോദരങ്ങള്‍: സിദ്ദീഖ് ഫൈസി (റിയാദ്), സിറാജുദ്ദീന്‍, ഷബീബ്, സുലൈഖ, സുമയ്യ.


  • HASH TAGS
  • #gulf
  • #Covid