ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പുതിയ കൊറോണ കേസുകള്‍

സ്വന്തം ലേഖകന്‍

Jul 06, 2020 Mon 11:02 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പുതിയ കൊറോണ  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയില്‍ ആകെ കൊറോണ  കേസുകളുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു.2,53,287 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച്‌ ആശുപത്രകളില്‍ ചികിത്സയില്‍ കഴിയുന്നത്. 4,24,433 പേര്‍ കൊവിഡ് മുക്തരായി. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ്.രാജ്യത്ത്  കൊറോണ ബാധിച്ച്‌ ഒരു ദിവസത്തിനിടെ  425 പേരാണ് മരിച്ചത്. 19,693 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.


  

  • HASH TAGS
  • #Covid19