കോവിഡ് : കായംകുളത്ത് സമൂഹ വ്യാപന ഭീഷണി ; ഒരു കുടുംബത്തിലെ 16 പേർക്ക് രോഗം

സ്വലേ

Jul 04, 2020 Sat 09:09 AM

കായംകുളത്ത് ഒരു കുടുംബത്തിലെ 16 പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ  സ്ഥിരീകരിച്ചതോടെ  ഭീതി  വർധിക്കുന്നു.കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിൽ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശം സമൂഹ വ്യാപനത്തിന്‍റെ വക്കിലാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് ജില്ലാഭരണകൂടം.

എന്നാൽ ആദ്യം കൊറോണ സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല.

  • HASH TAGS