പൊന്നാനിയിൽ കോവിഡ് സമൂഹ വ്യാപന സാധ്യത പരിശോധിക്കാൻ ടെസ്റ്റ്‌ ഇന്ന് മുതൽ

സ്വലേ

Jul 02, 2020 Thu 09:50 AM

മലപ്പുറം ജില്ലയിലെ  പൊന്നാനിയിൽ കൊറോണ സമൂഹ വ്യാപന സാധ്യത പരിശോധിക്കാൻ  ടെസ്റ്റുകൾ ഇന്ന് മുതൽ.  രോഗ ലക്ഷണം ഉള്ളവരെയും രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തതിൽ ഏർപ്പെട്ടവരെയുമാണ്  പരിശോധിക്കുന്നത്.  


ആദ്യ ഘട്ടത്തിൽ ഒരു ദിവസം പത്ത് പേരെ വീതമാണ് പരിശോധിക്കുക. സമൂഹ വ്യാപന വ്യാപ്തി കണ്ടെത്തുന്നതിന് താലൂക്കിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് പരിശോധന ആരംഭിക്കും. ആവശ്യമെങ്കിൽ വീടുകളിൽ എത്തി സാമ്പിളുകൾ ശേഖരിക്കാനാണ് പദ്ധതി.

  • HASH TAGS
  • #Covid19
  • #Ponnani