എസ്എഫ്‌ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് ഇന്ന് രണ്ട് വർഷം

സ്വലേ

Jul 02, 2020 Thu 09:37 AM

കൊച്ചി : എസ്എഫ്‌ഐ നേതാവ് അഭിമന്യു എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റ് മരിച്ചിട്ട് ഇന്ന് രണ്ട് വർഷം. 2018 ജൂലൈ 2നു പുലർച്ചെ 12.45നാണു എസ്‌ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ കുത്തേറ്റു അഭിമന്യു കൊല്ലപ്പെട്ടത്
കോളജ് മതിലിൽ പോസ്റ്ററൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്തിയത്. അഭിമന്യുവിനെ കുത്തിയ പ്രതി സഹൽ ഒരാഴ്ച മുൻപ് കോടതിയിൽ കീഴടങ്ങി.കേസ് ഇപ്പോൾ വിചാരണ നടപടിയിലാണ്

  • HASH TAGS
  • #Maharajas college
  • #അഭിമന്യു