എസ് ജാനകി മരിച്ചിട്ടില്ല, എന്തിനാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഇങ്ങനെ ഉപയോഗിക്കുന്നത് : എസ്പി ബാലസുബ്രഹ്മണണ്യം

സ്വന്തം ലേഖകന്‍

Jun 28, 2020 Sun 10:33 PM

ഗായിക എസ് ജാനകി മരണപ്പെട്ടു എന്ന രീതിയില്‍ സാമൂഹ്യമാധ്യങ്ങളില്‍ പലയിടത്തും ഇന്ന് വാര്‍ത്ത കാണുകയുണ്ടായി എന്നാല്‍ ജാനകിഅമ്മ മരിച്ചിട്ടില്ലെന്നും ഇങ്ങനെ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നും ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം പറഞ്ഞു. അമ്മയെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത ഹൃദയാഘാതമുണ്ടാക്കും അതുകൊണ്ട് പോസിറ്റീവ് കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുഎന്നും അദ്ദേഹം പറഞ്ഞു. 
ജാനകിഅമ്മ തെന്നിവീണ് ആരോഗ്യനില മോശമായതോടെ ആശുപത്രിയിലാണ് എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും കുടുംബവും അറിയിച്ചു.  ഗായകന്‍ മനോയും മരണവാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു. ''ജാനകിയമ്മയോട് സംസാരിച്ചു. അവര്‍ ഇപ്പോള്‍ മൈസൂരിലാണ്. പൂര്‍ണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക''.- മനോ ട്വീറ്റ് ചെയ്തു.
1957ല്‍ 19ാം വയസ്സില്‍ 'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് സിനിമയിലൂടെയാണ് എസ് ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, കന്നട, തമിഴ് ഉള്‍പ്പെടെപത്തിലധികം ഭാഷകളില്‍ 20,000ത്തിലേറെ ഗാനങ്ങള്‍ ആലപ