വാരിയംകുന്നന്‍ സിനിമയുടെ തിരാക്കഥാകൃത്ത് താത്കാലികമായി പിന്മാറി

സ്വന്തം ലേഖകന്‍

Jun 27, 2020 Sat 02:36 PM

ഏറെ വിവാദങ്ങള്‍ക്കിടയില്‍ ആഷിഖ് അബു പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാരിയന്‍കുന്നന്‍ സിനിമയുടെ തിരാക്കഥാകൃത്ത് റമീസ് താത്കാലികമായി പിന്മാറി. സിനിമ ഒരുങ്ങുന്നതിന് മുന്‍പേ ഏറെ വിവാദമായ കഥയാണ് വാരിയന്‍കുന്നന്‍. ചില പ്രത്യേക സമുദായത്തില്‍ പ്പെട്ടവരെ അക്രമിച്ച ആളാണ് വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെന്നും അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കാന്‍ നേക്കേണ്ട എന്നും പറഞ്ഞ് നിരവധി ആളുകള്‍ മുന്നോട്ട് വന്നിരുന്നു. അതേ സമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ആളാണെന്നും ചരിത്ര നായകനെന്നും മറ്റൊരു വിഭാഗവും അഭിപ്രായപ്പെട്ടിരുന്നു.
മാത്രമല്ല സിനിമയുടെ തിരക്കഥാകൃത്ത് റമീസിന്റെ രാഷ്ട്രീയവും വിവാദ പോസ്റ്റുകളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റമീസ് തന്റെ വിശ്വാസ്യത സമൂഹത്തെ ബോധ്യപ്പെടുത്തിയ ശേഷമെ സിനിമയിലെ തിരക്കഥാകൃത്ത് സ്ഥാനത്തേക്ക് മടങ്ങിവരൂ എന്നറിയിച്ചത്. സംവിധായകന്‍ ആഷിക് അബു തന്റെ ഫേസ്ബുക്ക് പോസ്‌ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഏന്തു വന്നാലും സിനിമ മുന്നോട്ട് പോകുമെന്നും അദ