നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

സ്വന്തം ലേഖകന്‍

Jun 26, 2020 Fri 02:44 PM

അങ്കണവാടി ജീവനക്കാരെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച്  നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അങ്കണവാടി ജീവനക്കാരുടെ സംഘടനയാണ് മാര്‍ച്ച് നടത്തിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വേണ്ടത്ര വിദ്യാഭ്യാസവും യോഗ്യതയും കഴിവും ഇല്ലാത്തവരാണ് അങ്കണവാടി അധ്യാപകരെന്നും, വിദേശ രാജ്യങ്ങളില്‍ സൈക്കോളജിയും മറ്റും പടിച്ച് കുറച്ചുകൂടി കഴിവുള്ളവരാണ് പ്രൈമറി ക്ലാസുകളിലെ അധ്യാപികമാരെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്‍ ഈ കാര്യം പരാമര്‍ശിച്ചത്. എന്നാല്‍ ഈ പ്രസ്ഥാവന പിന്നീട് വിവാദമാകുകായിരുന്നു. കൊച്ചി തൃപ്പുണിത്തുറയിലെ നടന്റെ വീടിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ കൊച്ചിയിലെ 50 ഓളം ജീവനക്കാര്‍ പങ്കെടുത്തു. മാര്‍ച്ച് വീടിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു.  എന്നാല്‍ വിവാദ പരാമര്‍ശത്തിന് പിന്നാലെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. സാമൂഹ്യ മാ്ധ്യമങ്ങളിലും ഈ വിഷയം വിവാദമായിരുന്നു.

  • HASH TAGS