കൊറോണ ; ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 17,296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Jun 26, 2020 Fri 10:03 AM

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം  അനുദിനം വർധിക്കുകയാണ്  .കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 17,296 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത് . ഇതോടെ ഇന്ത്യയില്‍ രോഗം    പിടിപെട്ടവരുടെ എണ്ണം 4,90,401 ആയി. ഇതില്‍ 2.85 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 15,301 പേരാണ് രാജ്യത്ത്  മരിച്ചത്. ഇതില്‍ കൂടുതല്‍ പേരും മരിച്ചത് മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്.  

  • HASH TAGS
  • #coronavirus
  • #Covid