കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍

Jun 25, 2020 Thu 10:26 AM

കൊല്ലം ; കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.ബ്രിട്ടീഷ് സ്വദേശിയായ 45 കാരി സ്റ്റേഫേഡ്ഡ് സിയോനയാണ് മരിച്ചത്.  ഫെബ്രുവരിയില്‍ ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ അമൃതാനന്ദമയി മഠത്തിലെത്തിയത്. നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത വിഷമമാണ് ജീവനൊടുക്കാന്‍ കാരണമായി മഠം അധികൃതര്‍ പറയുന്നത്.പ്രധാന കെട്ടിടത്തിന്റെ 11ാം നിലയില്‍നിന്നാണ് ഇവര്‍ താഴേക്ക് ചാടിയത്. രാത്രി കൂടെയുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഇവര്‍ ചാടി മരിച്ചതെന്നാണ് മഠം അധികൃതര്‍ അറിയിച്ചത്.സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതര്‍ പറയുന്നു.സംഭവത്തിൽ കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.


  • HASH TAGS
  • #Kollam