ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം ഉയരുന്നു

സ്വന്തം ലേഖകന്‍

Jun 25, 2020 Thu 10:14 AM

ന്യൂഡല്‍ഹി : ഇന്ത്യയിൽ കൊറോണ  രോഗികളുടെ എണ്ണം ഉയരുന്നു.ഇന്നലെ മാത്രം കൊറോണ ബാധിച്ച്‌ മരിച്ചത് 418 പേരാണ്. ഇതോടെ രാജ്യത്തെ കൊറോണ  മരണം 14,894 ആയി ഉയര്‍ന്നു.രാജ്യത്ത്  ഇന്നലെ മാത്രം 17,000 ന് അടുത്ത് ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ  സ്ഥിരീകരിച്ചവരുടെ എണ്ണം 16,922 ആണ്.


ഇതോടെ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം നാലേമുക്കാല്‍ ലക്ഷത്തോട് അടുത്തു. ഇതുവരെ 4,73,105 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.2,71,697 പേര്‍ക്ക് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.


  • HASH TAGS
  • #india
  • #Covid