മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്ക് ഇളവ്

സ്വന്തം ലേഖകന്‍

Jun 24, 2020 Wed 04:32 PM

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. വധൂവരന്മാര്‍ക്കും ഒപ്പം അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന്‍ ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. പക്ഷേ മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ഈ ഉത്തരവോടെ വിവാഹആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ക്വാറന്റെന്‍ വേണ്ടിവരില്ല. ബിസിനസ്സ്, കോടതി,ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് നേരത്തെ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. ഇതിനൊപ്പമാണ് വിവാഹത്തിനു വരുന്നവര്‍ക്കും ഈ ഇളവ്.ശാരീരിക അകലം പാലിക്കണമൈന്നും അനുവാദമില്ലാതെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. കല്ല്യാണക്കുറിയുടെ പകര്‍പ്പ് സഹിതം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം  • HASH TAGS
  • #kerala
  • #Covid19
  • #wedding
  • #relaxation