ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക്

സ്വന്തം ലേഖകന്‍

Jun 24, 2020 Wed 09:15 AM

ഇന്ത്യയിൽ കൊറോണ  ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക് . കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 14933 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,40,215 ആയി. 312 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരിച്ചത്.14011 പേരാണ് രോ​ഗം ബാധിച്ച്‌ ഇതുവരെ മരിച്ചത്.മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ​ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്.  

  • HASH TAGS
  • #india
  • #corona