സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സ്വന്തം ലേഖകന്‍

Jun 23, 2020 Tue 01:18 PM

കൊല്ലം ജില്ലയില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു.  കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു വസന്തകുമാറിനെ.കടുത്ത ന്യൂമോണിയ പിടിപ്പെട്ടതോടെ ഇന്ന് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. 10-ാം തിയതി നാട്ടിലേക്ക് തിരികെയെത്തിയ ഇദ്ദേഹത്തിന് 15 -ാം തിയതി പനി ബാധിക്കുകയും സ്രവ പരിശോധനയ്ക്ക് അയച്ച് ഫലം പോസിറ്റീവ് ആവുകയായിരുന്നു.


  • HASH TAGS
  • #kerala
  • #pinarayivjayan
  • #Covid19
  • #coviddeath