ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ ; സിബിഐ അന്വേഷിക്കണമെന്ന് ബിജെപി എംപി മനോജ് തിവാരി

സ്വന്തം ലേഖകന്‍

Jun 23, 2020 Tue 10:21 AM

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് തിവാരി. ബിഹാറിലെ പാറ്റ്നയിലെത്തി സുശാന്തിന്‍റെ കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് സിബിഐ അന്വേഷണം വേണമെന്നും  സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ കണ്ടെത്തണമെന്നും മനോജ് തിവാരി ആവശ്യപ്പെട്ടത് .സത്യസന്ധമായ അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറണമെന്നും മനോജ് തിവാരി പറഞ്ഞു.ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്ത് സിംഗിന്റെ മരണത്തിന് കാരണമെന്നും തെറ്റുകാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നും തിവാരി കൂട്ടിച്ചേർത്തു.

  • HASH TAGS
  • #Bollywood
  • #Actor
  • #Cbi
  • #sushanth