തുടര്‍ച്ചയായ 17ാം ദിവസവും ഇന്ധനവില വര്‍ധിച്ചു

സ്വന്തം ലേഖകന്‍

Jun 23, 2020 Tue 09:07 AM

കഴിഞ്ഞ 17 ദിവസമായി ഇന്ധനവില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ വിലക്കയറ്റത്തില്‍ വന്‍ വര്‍ധനയാണ് പെട്രോളിനും ഡീസലിനും ഉണ്ടായിരിക്കുന്നത്. ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി. 17 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 56 പൈസയും ഡീസലിന് 9 രൂപ 42 പൈസയുമാണ് കൂടിയത്.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില ദിവസവും വര്‍ധിക്കുന്നത് ജനങ്ങളില്‍ ഏറെ ആശങ്ക വരുത്തിയിരിക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിന് ഇടയാക്കിയത്.


  • HASH TAGS