രാജ്യത്ത് കോവിഡ് രോഗികള്‍ 4 ലക്ഷം കടന്നു ഇന്നലെ മാത്രം 15,413 പേര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

Jun 21, 2020 Sun 01:52 PM

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു. ഇന്നലെ മാത്രം പ്രതിദിന കണക്കില്‍ ഏറ്റവും കൂടിയ വര്‍ധനയാണ്. 15413 പേര്‍ക്കാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം. 4,10,461 ആയി ഉയര്‍ന്നു.   
രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും ഇന്നലെ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചായ നാലാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.  ഇന്നലെ കൊറോണ ബാധിച്ച് 24 മണിക്കൂറിനിടെ 306 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 13,254 ആയി. മേയ് വരെ ഒരു ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ മാസം ആദ്യമാണ് രണ്ടു ലക്ഷം കവിഞ്ഞത്. ജൂണ്‍ 13ഓടെ 3 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.


  • HASH TAGS