സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു

സ്വന്തം ലേഖകന്‍

Jun 20, 2020 Sat 06:28 PM

ഇന്ന് 127 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 87 പേര്‍ വിദേശത്തുനിന്ന്് വന്നവരാണ്.  36 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. കൊല്ലം ജില്ലയില്‍ 24 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട്- 23, പത്തനംതിട്ട- 17, കോഴിക്കോട്- 12, എറണാകുളം- 3, കോട്ടയം- 11, കാസര്‍ഗോഡ്- 7, തൃശൂര്‍- 6, മലപ്പുറം- 5, വയനാട്-5, തിരുവനതപുരം- 5, കണ്ണൂര്‍, ആലപ്പുഴ- 4 വീതം. ഇടുക്കി-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
ഇന്നലെ 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നക്ക സംഖ്യയില്‍ രോഗികളുടെ എണ്ണം എത്തുന്നത് ഏറെ ഭീതി പരത്തുന്നുണ്ട്. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  • HASH TAGS