നേരിട്ടറിയാവുന്നയാളാണ് മുല്ലപ്പള്ളി, ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറയില്ല ; എകെ ബാലന്‍

സ്വന്തം ലേഖകന്‍

Jun 20, 2020 Sat 04:08 PM

നേരിട്ടറിയാവുന്നയാളാണ് മുല്ലപ്പള്ളി, ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറയില്ലെന്ന് മന്ത്രി എകെ ബാലന്‍. മന്ത്രി കെ.കെ ശൈലജയെ പരിഹസിച്ച മുല്ലപ്പള്ളിരാമചന്ദ്രന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ പരിഹസിച്ച് സംസാരിക്കകയായിരുന്നു എകെ ബാലന്‍.  മുല്ലപ്പള്ളിക്ക് എന്തോ രോഗമുണ്ടെന്നാണ് തോന്നുന്നതെന്നും മുല്ലപ്പള്ളിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.




പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. കോഴിക്കോട് നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ' റോളില്‍ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കിയെങ്കിലും മുല്ലപ്പള്ളി നിലപാട് മാറ്റാന്‍ തയ്യാറായില്ല. താന്‍ പറഞ്ഞത് ശരിയാണെന്നും മാറ്റിപറയില്ലെന്നും സമരങ്ങള്‍ നിരവധി തവണ കണ്ടയാളാണ് ഞാന്‍ പേടിപ്പിക്കാന്‍ നോക്കണ്ട എന്നും അദ്ദേഹം പറഞ്ഞു.






  • HASH TAGS