തുടര്‍ച്ചയായി 14ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

സ്വന്തം ലേഖകന്‍

Jun 20, 2020 Sat 11:05 AM

രാജ്യത്ത് രണ്ടാഴ്ച തുടര്‍ച്ചയായി  ഇന്ധനവിലയില്‍ വര്‍ധന. ഇന്ന് ഒരു ലിറ്റര്‍ പ്രെട്രോളിന് 56 പൈസയും ഡീസലിന് ലിറ്ററിന് 58 പൈസയുമാണ് കൂടിയത്.   ജൂണ്‍ ആദ്യവാരം തൊട്ട് രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും രാജ്യത്ത് പെട്രോള്‍ വില കുതിച്ച് ഉയരുകയായിരുന്നു.എന്നാല്‍ രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞാലും കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടുന്നതാണ് വില വര്‍ധനയുടെ കാര്യമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. തുടര്‍ച്ചയായ വിലവര്‍ധനയില്‍ ഇപ്പോല്‍ പെട്രോളിന് 79.14 രൂപയും ഡീസലിന് 73.63 രൂപയുമാണ്.


  • HASH TAGS