രാജ്യത്ത് ഇന്നലെ മാത്രം 14516 കോവിഡ് പോസിറ്റീവ് കേസുകളും 375 മരണവും

സ്വന്തം ലേഖകന്‍

Jun 20, 2020 Sat 10:26 AM

ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്നലെ മാത്രം ഇന്ത്യയില്‍ 14516 കോവിഡ് പോസിറ്റീവ് കേസുകളും 375 മരണവും. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 395048 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 12948 ആയി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പരിശോധകള്‍ വര്‍ധിപ്പിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലും സഥിതി അതിഗുരുതരമായാണ് മുന്നോട്ട് പോകുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും ഈ സ്ഥലങ്ങളില്‍ നിന്നാണ്. കോവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുന്നുണ്ടെങ്കിലും രോഗമുക്തരാകുന്നവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായത് ആശ്വാസമാണ്. 213830 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 168269 ആയി.
  • HASH TAGS
  • #india
  • #toknews
  • #Covid19
  • #coviddeath