വാട്‌സ് ആപ്പിലെ പിഴവ് കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരവ്

സ്വ ലേ

Jun 03, 2019 Mon 07:19 PM

വാട്‌സ് ആപ്പിലെ  പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരവ്. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥി കെ എസ് അനന്തകൃഷ്ണനാണ് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം ലഭിച്ചത്. രണ്ടുമാസം മുൻപാണ്  വാട്‌സ് ആപ്പിലെ  ഗുരുതര പിഴവ് അനന്തകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉപയോക്താക്കള്‍ അറിയാതെ വാട്‌സ് ആപ്പ് ഫയലുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയുമെന്ന വാട്ട്‌സ് ആപ്പിലെ പിഴവാണ് 19-കാരനായ അനന്തകൃഷ്ണന്‍ കണ്ടെത്തിയത്. ശേഷം അനന്തകൃഷ്ണന്‍ ഇക്കാര്യം ഫേസ്ബുക്ക് അധികൃതരെ അറിയിക്കുകയായിരുന്നു

  • HASH TAGS
  • #whatsup