എടിഎമ്മില്‍ നിന്ന് 5000 രൂപയിലധികം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാമെന്ന് ആര്‍ബിഐ സമിതി

സ്വന്തം ലേഖകന്‍

Jun 19, 2020 Fri 03:09 PM

5000 രൂപയിലധികം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചാല്‍  ഫീസ് ഈടാക്കാം എന്ന്  ആര്‍ബിഐ സമിതി. എടിഎം വഴി അധിക തുക പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ആണ് ഇങ്ങനെ നിര്‍ദേശിച്ചത് എന്നാണ് സമിതി അറിയിച്ചത്. ഈ പെയ്‌മെന്റുകള്‍ മെച്ചപ്പെടുത്താനും ഇത് സഹായിച്ചേക്കും. 5000 രൂപയ്ക്ക് താഴെ പണം പിന്‍വലിക്കുന്നവര്‍ക്ക് യാതൊരു അധിക തുകയും ഈടാക്കില്ലെന്നും അത്തരം കസ്റ്റമേര്‍സിന് ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നും സമിതി അറിയിച്ചു. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് ഈ കാര്യം പുറത്തുവന്നത്. സമിതി റിപ്പോര്‍ട്ട് ആര്‍ബിഐയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


  • HASH TAGS
  • #kerala
  • #RBI