തുടര്‍ച്ചയായി പതിമൂന്നാം ദിവസവും ഇന്ധന വില വര്‍ധിച്ചു

സ്വന്തം ലേഖകന്‍

Jun 19, 2020 Fri 12:18 PM

പെട്രോളിന് 56 പൈസയും ഡീസലിന് 60 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായി 13ാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധന. ഇതോടെ രണ്ടാഴ്ചക്കിടെ പ്രെട്രോളിന് 7 രൂപ 12 പൈസയും ഡീസലിന് 7 രൂപ 23 പൈസയുമാണ് കൂടിയത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി ഇന്ധന വില കൂടുന്നത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറവാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയതാണ് തുടര്‍ച്ചയായി വിലവര്‍ധിപ്പിക്കാന്‍ കാരണമെന്ന്  എണ്ണക്കമ്പനികള്‍ പറയുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ ഈ നടപടിയിലും എണ്ണക്കമ്പനികളുടെ ഈ അധികാരത്തിലും നിറയെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 


തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. നാളെയും  ഇന്ധനവില കൂടുകയാണെങ്കില്‍  രണ്ടാഴ്ചയാകും തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുന്നത്.
  • HASH TAGS
  • #india
  • #modi
  • #petrolrate
  • #diselrate
  • #pricehike