ആ ഒറ്റ വാക്കില്‍ സച്ചിക്ക് വിട പറഞ്ഞ് പൃഥ്വിരാജ്

സ്വന്തം ലേഖകന്‍

Jun 19, 2020 Fri 12:12 AM

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഒറ്റവാക്കില്‍ പറഞ്ഞ്  നടന്‍ പൃഥ്വിരാജ് അനുശോചനം നടത്തി. ഫേസ്ബുക്കിലൂടെ സച്ചിയുടെ ഫോട്ടെക്കൊപ്പം 'പോയി' എന്നുമാത്രമാണ് പൃഥ്വി കുറിച്ചത്. സച്ചിയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയ സുഹൃത്തായിരുന്നു പൃഥ്വിരാജ്. തൃശ്ശൂരിലെ ആശുപത്രിയില്‍ സച്ചിയുടെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തില്‍ തന്നെ പൃഥ്വി വന്ന് കണ്ടിരുന്നു. ചോക്ലേറ്റ്,അനാര്‍ക്കലി തുടങ്ങി അവസാനം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും വരെ ഇരുവരും ഒരുമിച്ച് ചെയ്ത സിനിമകളായിരുന്നു.
കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു.
  • HASH TAGS