ലോക്ക്ഡൗണ്‍ വൈദ്യതി ബില്ല് 5 തവണകളായി അടയ്ക്കാം

സ്വന്തം ലേഖകന്‍

Jun 18, 2020 Thu 06:49 PM

കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ബില്ലിനെ സംബന്ധിച്ച് നിരന്തരമായ പരാതികള്‍ക്ക് ശേഷം വന്‍ ഇളവ് നല്‍കി സര്‍ക്കാര്‍.  ലോക്ക്ഡൗണ്‍ വൈദ്യുതി ബില്ല് 5 തവണകളായി അടയ്ക്കാം. 50 യൂണിറ്റ്  വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ പകുതി സബ്‌സിഡ് ലഭിക്കും. കൂടാതെ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 30 ശതമാനം സബ്‌സിഡി, 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 25 ശതമാനം വരെ സബ്‌സിഡിയും 150 യൂണിറ്റില്‍ കൂടുതലുള്ളവര്‍ക്ക് വര്‍ധിച്ച തുകയുടെ 20 ശതമാനം സബ്‌സിഡിയും ലഭിക്കും. ഈ സബ്‌സിഡി ഏര്‍പ്പെടുത്തുന്നതോടെ 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കുമെന്ന് കരുതുന്നു. കോവിഡ് സംബന്ധിച്ച വാര്‍ത്ത സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്.
കേരളത്തില്‍ പലയിടത്തും കോവിഡിനെതിരെയുള്ള ജാഗ്രത കുറവ് കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലയിടത്തും സുരക്ഷ കാര്യങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ഇവ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ആകില്ലെന്നും പ്രൈവറ്റ് ബിസിനസ്സുക്കാര്‍ ഓഫീസില്‍ 50% ജോലിക്കാരെ മാത്രമെ അനുവദിക്കാവു എന്ന് അദ്ദേഹം പറഞ്ഞു. യോഗങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കണമെന്നും കനത്ത ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.  • HASH TAGS