അതിര്‍ത്തിയില്‍ കളം മാറ്റി ചവിട്ടി പുതിയ തന്ത്രങ്ങളോടെ ഇന്ത്യ

സ്വന്തം ലേഖകന്‍

Jun 18, 2020 Thu 02:49 PM

അതിര്‍ത്തിയിലെ സംഘര്‍ഷത്തിനൊടുവില്‍ കളം മാറ്റി ചവിട്ടി ഇന്ത്യ. ഇന്ത്യ- ചൈന സംഘര്‍ഷത്തിന് പിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ സേന വിന്യാസ ക്രമം പരിഷ്‌കരിക്കാന്‍ തീരുമാനം. കൂടുതല്‍ വൈദഗ്ധ്യം നേടിയ യുദ്ധമുറകളറിയാവുന്ന സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ നിര്‍ദേശം. ഇതനുസരിച്ച് ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടന്‍ സ്ട്രൈക്ക് കോറിലെ സേനാംഗങ്ങള്‍ ലഡാക്ക് മേഖലയിലേക്ക് അടിയന്തിരമായി നീങ്ങും. 
രാജ്യത്തിന്റെ അതിര്‍ത്തികളിലെ സേനവിന്യാസത്തിന്റെ ഘടന പരിഷ്‌കരിക്കാനുള്ള സുപ്രധാന നിര്‍ദേശം പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടായത്. അര്‍ധ സൈനിക വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായ ശ്യംഖല അതിര്‍ത്തികളില്‍ യാഥാര്‍ത്ഥ്യമാക്കും. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ ക്രമം ചൈന അതിര്‍ത്തികളിലും യാഥാര്‍ത്ഥ്യമാക്കാനും തീരുമാനമായി.  പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച ധാരണയില്‍ എത്തിയത്. അതിര്‍ത്തിയിലെ റോഡുകളിലെ അറ്റകുറ്റപണികള്‍ അടിയന്തിരമയി പൂര്‍ത്തീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
  • HASH TAGS