കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

സ്വന്തം ലേഖകന്‍

Jun 18, 2020 Thu 11:56 AM

കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്യാട് സ്വദേശി കെപി സുനില്‍(28) ആണ് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ നാലാമത്തെ മരണമാണിത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. സുനിലിന് കോവിഡ് വൈറസ് എങ്ങനെ പടര്‍ന്നു എന്ന് കണ്ടുപിടക്കാന്‍ ആയിട്ടില്ല. സമ്പര്‍ക്കം വഴിയാണെന്നാണ് വിലയിരുത്തല്‍. 


ഈ മാസം 12ആം തിയ്യതിയാണ് സുനിലിന് നേരിയ പനി അനുഭവപ്പെട്ടത്. രണ്ട് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 16ആം തിയ്യതി കോവിഡ് സ്ഥിരീകരിച്ചു കൊണ്ടുള്ള ഫലം ലഭിച്ചുവെങ്കിലും ന്യൂമോണിയ ബാധിച്ച് ആരോഗ്യനില മോശമാവുകയായിരുന്നു. ഇയാള്‍ക്ക് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.  • HASH TAGS
  • #kerala
  • #kannur
  • #Covid19
  • #execiseofficer
  • #coviddeath