മനസ്സും കണ്ണും നിറയും ഈ ആറാം ക്ലാസുക്കാരന്റെ പാട്ടു കേട്ടാല്‍

സ്വന്തം ലേഖകന്‍

Jun 18, 2020 Thu 11:00 AM

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന ആറാം ക്ലാസുക്കാരന്റെ വീഡിയോ സംഗീത ലോകത്തെ പ്രമുഖരടക്കം നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. അതെ ആരും കേള്‍ക്കാന്‍ കൊതിക്കുന്ന സംഗീതം. 
അസ്ഥികള്‍  ഒടുയുന്ന രോഗമുള്ള കുട്ടിയാണ് ആദിത്യ സുരേഷ്. എന്നാല്‍ ഈ പാട്ടിനെയും തേടി നിരവധി ഫേസ്ബുക്ക് പോസ്‌ററുകള്‍ വന്നിരുന്നു. വീഡിയോ വൈറലായെങ്കിലും ആരാണ്? എവിടെ നിന്നാണ്  എന്ന് വ്യക്തമല്ലായിരുന്നു. ഇപ്പോള്‍ ഇതാ ഗായകന്‍ വേണുഗോപാലും ആദിത്യന്റെ പാട്ട് ഷെയര്‍ ചെയ്ത് കുറിച്ചു. 'അസ്ഥികള്‍ ഒടിയുന്ന രോഗമുള്ള ആറാം ക്ലാസ്സ്‌കാരന്‍ ആദിത്യ സുരേഷ്. സര്‍വ്വ രോഗങ്ങളേയും തോല്‍പ്പിക്കുന്ന സംഗീതമാണ് പക്ഷേ അവന് കൈമുതലായുള്ളത്. മനസ്സും കണ്ണും നിറയുന്നു, അവന്‍ പാടുമ്പോള്‍...'.മലരെ മൗനമായി എന്ന തുടങ്ങുന്ന ഗാനമാണ് ആദ്യത്യന്‍ പാടുന്നത്. വീഡിയോയില്‍ തന്നെ നിരവധി സമ്മാനങ്ങള്‍ ലഭിച്ചതും കാണാം.


  • HASH TAGS
  • #viral
  • #viralpost
  • #venugopal
  • #entertainment