കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രിയുടെ സമ്പര്‍ക്ക പട്ടികയില്‍ അമിത് ഷായും കെജരിവാളും

സ്വന്തം ലേഖകന്‍

Jun 18, 2020 Thu 12:40 AM

കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ അടുത്തിടപഴകിയ പട്ടികയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും. ഡല്‍ഹിയില്‍ കോവിഡ് പടര്‍ന്നുപിടക്കുന്ന സാഹചര്യത്തില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും എല്ലാ രാഷ്ട്രീയ നേതാക്കളെയും ചേര്‍ത്ത് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ഡല്‍ഹി ആരോഗ്യമന്ത്രിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍, ദല്‍ഹി ചീഫ് സെക്രട്ടറി വിജയ് കുമാര്‍ ദേവ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനാല്‍ ഇവരും കോറന്റെയിനില്‍ പ്രവേശിക്കേണ്ടി വരും.സത്യേന്ദ്ര ജെയ്നിനെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. പക്ഷേ ശ്വസതടസ്സവും പനിയും തുടര്‍ന്നതിനാല്‍ വീണ്ടും പരിശോധിച്ചതിനെ തുടര്‍ന്ന് കോവിഡ് ഫലം പോസിറ്റീവാകുകയായിരുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു ആരോഗ്യമന്ത്രിയുമായി ഇവര്‍ കൂടിക്കാഴ്ച നടന്നത്.


  • HASH TAGS